എറണാകുളത്ത് പോലീസുകാരനെ കാണാതായി; അന്വേഷണം ആരംഭിച്ചു

 

എറണാകുളം പറവൂർ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാതായതായി പരാതി. കുഴുപ്പിള്ളി സ്വദേശി അൻജിത്ത് (41) നെയാണ് ശനിയാഴ്ച മുതൽ കാണാതായത്.

അൻജിത്തിന്റെ ഭാര്യയാണ് മുനമ്പം പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അൻജിത്തിനെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതായതോടെയാണ് പരാതി നൽകിയത്.

കുടുംബ വഴക്കിനെ തുടർന്നാണ് അൻജിത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ മുനമ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.