പൊലീസുകാരന്റെ ബൈക്ക് കത്തിച്ചത് വ്യക്തിവിരോധത്തെ തുടർന്ന്; രണ്ട് സ്ത്രീകൾ കസ്റ്റഡിയിൽ

 
കൊല്ലം അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.കസ്റ്റഡിയിലിരിക്കെ പ്രതികളിൽ ഒരാൾ വിഷം കഴിച്ചതിനെ തുടർന്ന് പുനലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ പുനലൂർ ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി.ആറന്മുള പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന വിവേകിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം അജ്ഞാതർ കത്തിച്ചത്. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് ഭീഷണിക്കത്തും കണ്ടെത്തിയിരുന്നു. വീടിന്റെ ഭിത്തിയിൽ കരി ഓയിൽ ഒഴിച്ച നിലയിലും കണ്ടെത്തി.സംഭവത്തെ തുടർന്ന് പുനലൂർ എഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു