പാലാ നഗരസഭയിൽ രാഷ്ട്രീയ പ്രതിസന്ധി; പുളിക്കക്കണ്ടം കുടുംബത്തിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു

 

പാലാ നഗരസഭയിൽ രാഷ്ട്രീയ പ്രതിസന്ധി. പുളിക്കക്കണ്ടം കുടുംബത്തിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു. സ്വതന്ത്ര കൂട്ടായ്മയുമായി ഏറെ നാളായുള്ള തര്‍ക്കത്തിനൊടുവിലാണ് തീരുമാനം. സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാനാകില്ല. കൂട്ടായ്മയുമായുള്ള സഹകരണം ഇനി വേണ്ട. മാണി ഗ്രൂപ്പുമായും സഹകരിക്കില്ലെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു.പിന്തുണ പിൻവലിച്ച വിവരം കെപിസിസി അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്ന് കൗൺസിലർമാർ അറിയിച്ചു. ഇതോടെ പാലാ നഗരസഭയിൽ ഭരണ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

യുഡിഎഫ് പിന്തുണ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം ത്‌ന്നെ സൂചന വന്നിരുന്നുവെങ്കിലും ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടക്കുകയായിരുന്നു. ഡിവൈഎഫ്‌ഐക്ക് സമ്മേളനം നടത്താന്‍ ബസ് സ്റ്റാന്‍ഡ് അനുവദിച്ചതിലെ തര്‍ക്കമാണ് മുമ്പ് തന്നെ അഭിപ്രായ ഭിന്നതകള്‍ നിലനിന്ന ഭരണസമിതിയില്‍ ഒരു പൊട്ടിത്തെറിയിലേക്ക് എത്തിയത്. ഭരണമല്ല ആത്മാഭിമാനമാണ് പ്രശ്‌നമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നിലപാടെടുക്കുകയായിരുന്നു.അതേസമയം, ങ്ങള്‍ യുഡിഎഫുമായാണ് ധാരണയുണ്ടാക്കിയതെന്നും അവര്‍ നിലപാട് പറയട്ടേ എന്നുമായിരുന്നു പുളിക്കകണ്ടം കുടുംബത്തിന്റെ നിലപാട്