വൈദ്യുതി പ്രതിസന്ധി: പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

 

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സർക്കാരിന്റെ അനുമതി. 'വിഇഎച്ച് ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയിൽ നിന്നാണ് വൈദ്യുതി ലഭ്യമാക്കുന്നത്.

പ്രത്യേക സാഹചര്യം പരിഗണിച്ച് നൽകിയ ഈ താൽക്കാലിക ക്രമീകരണം നാളെ മുതൽ ഒക്ടോബർ 31 വരെ പ്രാബല്യത്തിലുണ്ടാകും. യൂണിറ്റിന് 11 രൂപ നിരക്കിലാണ് ബോർഡ് വൈദ്യുതി വാങ്ങുന്നത്. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെയുള്ള പീക്ക് സമയങ്ങളിലെ വലിയ തോതിലുള്ള ആവശ്യകത പരിഹരിക്കാനാണ് ഉയർന്ന നിരക്കിലാണെങ്കിലും അടിയന്തരമായി വൈദ്യുതി ലഭ്യമാക്കുന്നത്.