പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം വൈദ്യുതി തടസ്സപെട്ടു
Oct 22, 2025, 22:32 IST
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം നീണ്ട വൈദ്യുതി തടസ്സം യാത്രക്കാരെ കനത്ത പ്രതിസന്ധിയിലാക്കി.ഏറ്റവും തിരക്കേറിയ സമയമായ രാത്രി ഏഴുമണിയോടെയായിരുന്നു സ്റ്റേഷൻ പൂർണമായും ഇരുട്ടിലായത്.ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്നവരും തിരികെ സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്നവരും കൂടുതലായെത്തുന്ന ഏറ്റവും തിരക്കേറിയ സമയത്താണ് ഇത്
മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് രാത്രി 7.08ന് സ്റ്റേഷനിലെത്തുമ്പോൾ വെളിച്ചമില്ലാത്ത സാഹചര്യമായിരുന്നു. ടിക്കറ്റ് കൗണ്ടറിന് സമീപവും സ്റ്റേഷൻ മാസ്റ്ററിന്റെ ഓഫീസിലും മാത്രമായിരുന്നു ആകെ വെളിച്ചമുണ്ടായിരുന്നതെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. വെയിറ്റിങ് ഹാളുകളിലോ പ്ലാറ്റ്‌ഫോമുകളിലോ ഫൂട്ട് ഓവർബ്രിഡ്ജിലോ വെളിച്ചമുണ്ടായിരുന്നില്ല.വൈദ്യുതി തടസ്സം സംഭവിച്ച് ഒരു മണിക്കൂർ പിന്നിട്ടിട്ടും സ്റ്റേഷനിൽ വെളിച്ചം പുനഃസ്ഥാപിച്ചിരുന്നില്ല.