വൈദ്യുതി തടസം; ഓക്‌സിജൻ നിലച്ച് രോഗി മരിച്ചതായി പരാതി
Jul 17, 2026, 18:47 IST
കെ.എസ്.ഇ.ബിയുടെ വൈദ്യുതി തടസം മൂലം അത്യാസന്ന നിലയിലായിരുന്ന രോഗി മരിച്ചതായി പരാതി. പാലക്കാട് സിവിൽ നഗർ സ്വദേശി എം. കൃഷ്ണൻ (75) ആണ് മരിച്ചത്.
കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചപ്പോൾ ഇൻവെർട്ടർ ഇല്ലേ എന്നായിരുന്നു ചോദ്യമെന്ന് പാലിയെറ്റീവ് കെയർ വിഭാഗത്തിലെ നേഴ്‌സ് പറയുന്നു. പിന്നീട് വൈദ്യുതി വന്നെങ്കിലും രോഗിയുടെ പൾസ് കുറഞ്ഞു പോയിരുന്നു. പുലർച്ചെയോടെ മരിക്കുകയായിരുന്നു.സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിട്ടുണ്ട്.
കെഎസ്ഇബി ഓഫീസിൽ വിളിച്ചപ്പോൾ ഒന്നും ചെയ്യാനാവില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി കുടുംബം പറയുന്നു. സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്തെത്തി.