സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Sep 3, 2026, 13:55 IST
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി. വൈകിട്ട് ഏഴ് മുതൽ രാത്രി 12 വരെ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി തടസപ്പെട്ടേക്കും. ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് നിയന്ത്രണത്തിന് കാരണമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
ഇന്നലെയും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പീക്ക് സമയത്ത് കേരളത്തിൽ 600 മുതൽ 700 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്. പവർ എക്‌സ്‌ചേഞ്ചിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും മഴ കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായെന്നും കെ.എസ്.ഇ.ബി വിശദീകരിച്ചു.