സംസ്ഥാനത്ത് പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും
Jul 28, 2026, 13:52 IST
സംസ്ഥാനത്ത് ചൊവ്വാഴ്ച ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയങ്ങളിൽ ആയിരിക്കും നിയന്ത്രണം നടപ്പാക്കുക. വൈദ്യുതി ഉപയോഗം മുൻദിവസങ്ങളേക്കാൾ അധികമാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.. ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ അധിക ഉപയോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.പവർ എക്‌സ്‌ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.