രാഷ്ട്രപതിയുടെ സന്ദർശനം: തൃശൂർ ജില്ലയിലെ രണ്ട് കോളജുകൾക്ക് നാളെ അവധി
Nov 26, 2026, 20:27 IST
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തൃശൂർ ജില്ലാ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ രണ്ട് കോളജുകൾക്ക് നാളെ (നവംബർ 27) ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു.
കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളജിനും, ഗുരുവായൂർ ശ്രീകൃഷ്ണ കോളജിനുമാണ് അവധി ബാധകമാകുക. സന്ദർശനത്തിന്റെ ഭാഗമായി ഈ രണ്ട് കോളജുകളുടെയും മൈതാനങ്ങൾ ഹെലിപ്പാഡുകളായി നിശ്ചയിച്ചിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ ഉത്തരവിറക്കിയത്.