ജയിൽ ഭക്ഷണത്തിന് വില കൂട്ടി

 

ജയിൽ വകുപ്പിന്റെ ''ഫ്രീഡം ഫുഡ്'' എന്നപേരിൽ തടവുകാർ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ജയിൽ ഭക്ഷണത്തിന് വില കൂട്ടി.പുതുക്കിയ നിരക്കുപ്രകാരം ചിക്കൻ ബിരിയാണിയുടെ വില 70 രൂപയിൽ നിന്ന് 80 രൂപയായി ഉയർന്നു. വെജിറ്റബിൾ ബിരിയാണി 45ൽ നിന്ന് 50 രൂപയിലേക്കും, റൈസ് 40ൽ നിന്ന് 45 രൂപയിലേക്കും വർധിച്ചു.

മറ്റ് ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല.ജയിൽ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ചിക്കൻ ബിരിയാണിയും ചപ്പാത്തിയുമാണ്. വർധന ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. വിലക്കയറ്റവും ഉത്പാദനച്ചെലവിലെ വർധനയും പരിഗണിച്ചാണ് തീരുമാനം.ശരാശരി 7,82,000 ചപ്പാത്തികളാണ്ഒ രു മാസം ജയിലുകളിൽ നിന്ന് നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്. ചപ്പാത്തി, ബിരിയാണി, പച്ചക്കറി കറി, മുട്ടക്കറി, ചിക്കൻ കറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങൾ.