തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു
Aug 25, 2026, 10:42 IST
തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബസുകൾക്ക് നേരെ ആക്രമണം നടത്തിയത്. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിൽ നിന്നുള്ള ബസുകളുടെ ചില്ലുകളാണ് തകർത്തത്.
പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പിൽ ജങ്ഷനിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് നേരെയായിരുന്നു ആക്രമണം. തിരുവനന്തപുരത്തേക്കും മെഡിക്കൽ കോളജിലേക്കും സർവീസ് നടത്തുന്ന ബസുകളാണിവ.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്