പ്രിയദർശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി
പ്രിയദർശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ എം. ലീലാവാതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി. എറണാകുളത്ത് നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.നമുക്കെല്ലാം ഊർജമാണ് ടീച്ചറുടെ ജീവിതമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 98 വയസുള്ള ലീലാവതി ടീച്ചർ ഇപ്പോഴും മൂന്ന് മണിക്ക് എഴുന്നേറ്റ് എഴുതുകയും വായിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലീലാവതി ടീച്ചറുടെ നേട്ടങ്ങളും അവർ രാജ്യത്തിനും കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകളുമോർത്ത് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം തനിക്ക് നൽകിയതിന് നന്ദിയുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം പ്രൊഫ. എം ലീലാവതി പറഞ്ഞു. അവാർഡ് തുക രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകുകയാണെന്നും അവർ വ്യക്തമാക്കി.