മൂന്നാഴ്ചയ്ക്കകം പി.എസ്.സിഒഴിവുകൾ റിപ്പോർട്ട് ചെയ്യണം; വീഴ്ച വരുത്തിയാൽ കർശന നടപടി

 

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്ചയ്ക്കകം കേരള പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം നൽകി. ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് വ്യക്തമാക്കി ഭരണപരിഷ്‌കാര വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ കർശന നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.

താത്കാലിക നിയമനങ്ങളിലെ അഴിമതി ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടികൾ കടുപ്പിക്കുന്നത്. ആദ്യഘട്ടമായാണ് ഒഴിവുകൾ നിർബന്ധമായും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്.പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിലും സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. സമീപകാല നിയമനങ്ങളിലെ ക്രമക്കേടുകളിലും അന്വേഷണം നടത്തും. ആസൂത്രണ ബോർഡിലെ നിയമനപരീക്ഷയിൽ യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചതിൽ വീഴ്ച സംഭവിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.