ആര്യാടൻ ഷൗക്കത്തിനെതിരെ അതൃപ്തി വ്യക്തമാക്കി പിവി അൻവർ; ജോയിയെ തഴഞ്ഞത് ഗോഡ് ഫാദറില്ലാത്തതിനാൽ
May 26, 2025, 20:48 IST
മലപ്പുറത്ത് നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി പിവി അൻവർ. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാനടക്കം ശ്രമിച്ച വ്യക്തിയാണ് ആര്യാടൻ ഷൌക്കത്ത് , സിപിഎം പ്രാദേശിക ഘടകങ്ങൾ എതിർത്തതിനെ തുടർന്നാണ് അത് വേണ്ടെന്നു വച്ചതെന്ന് അൻവർ തുറന്നടിച്ചു.
നിലമ്പൂരിലെയും മലയോരമേഖലയിലെയും സാഹചര്യം ഉന്നയിക്കാൻ കഴിയുന്ന വ്യക്തിയെന്ന നിലയിലും അവരുടെ പ്രശ്‌നങ്ങളറിയുന്ന ആളെന്ന നിലയിലൂമാണ് വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഗോഡ്ഫാദർ ഇല്ലാത്തതിനാൽ കോൺഗ്രസിൽ വിഎസ് ജോയ് തഴയപ്പെട്ടുവെന്നും പിവി അൻവർ പരസ്യമായി തുറന്നടിച്ചു.