ആർ. അജിത് കുമാർ സസ്‌പെൻഷനിൽ; ഡിജിപി സ്ഥാനത്തേക്ക് എസ്. ശ്രീജിത്തിന് സാധ്യത
Updated: Jul 29, 2026, 14:26 IST
എഡിജിപി എം.ആർ. അജിത് കുമാർ സസ്‌പെൻഷനിലായതോടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ജയിൽ മേധാവി എഡിജിപി എസ്. ശ്രീജിത്തിന് സാധ്യതയേറി.ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എം.ആർ. അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തിൽ ഡിജിപി സ്ഥാനത്തേക്ക് അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നു ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു ശുപാര്‍ശ നൽകി
അജിത് കുമാർ സസ്‌പെൻഷനിലായ സാഹചര്യത്തിൽ സ്വാഭാവികമായും അടുത്ത സീനിയർ ഉദ്യോഗസ്ഥന് സാധ്യത ഉയരുമെന്നും സര്‍ക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവിലാണ് പുതിയ നിയമനം നടത്തേണ്ടത്.