എറണാകുളത്ത് അനാശാസ്യ കേന്ദ്രത്തിൽ റെയ്ഡ്: പെൺകുട്ടികളെ കുടുക്കിയത് പ്രണയം നടിച്ച്
Jul 15, 2025, 10:22 IST
എറണാകുളം സൗത്തിലെ അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം ലഹരിക്ക് അടിമകളാക്കിയാണ് പ്രതി അക്ബർ അലി ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെയാണ് അനാശാസ്യ കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തിയത് . മുഖ്യപ്രതി മണ്ണാർക്കാട് സ്വദേശി അക്ബർ അലിയെ പോലീസ് അറസ്റ്റ് ചെയ്തതു.
ലഹരിക്ക് അടിമയായ പെൺകുട്ടികളെ അനാശാസ്യത്തിന് ഉപയോഗിച്ച് അക്ബർ സമ്പാദിച്ചത് ലക്ഷങ്ങളാണ്. അക്ബറിന്റെ വലയിൽ നഗരത്തിലെ ചില വിദ്യാർത്ഥിനികളും ഐ ടി പ്രഫഷണലുകളുമടക്കം കുടുങ്ങിയതായി സംശയമുണ്ട്. അനാശാസ്യ കേന്ദ്രത്തിൽ നിന്ന് ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികളേജും ഇന്നലെ റെയ്ഡിൽ പിടികൂടിയിരുന്നു.