കേരള പൊലീസ് ദാസ്യവേല അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
Sep 10, 2025, 22:01 IST
കേരള പൊലീസ് ദാസ്യവേല അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല .മാർക്‌സിസ്റ്റുകാർക്ക് മാത്രം പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയുന്ന സാഹചര്യമാണുള്ളത്. പാർട്ടി പറയുന്നത് അനുസരിച്ച് മാത്രം പൊലീസ് പ്രവർത്തിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ എവിടെയാണ് അതിക്രമം ഉണ്ടായതെന്ന് തോമസ് ഐസ്‌ക് മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 10 വർഷത്തിനിടെ എത്ര ലോക്കപ്പ് മരണങ്ങൾ ഉണ്ടായി. സിപിഎം സഹയാത്രികനാണ് പൊലീസ് കംപ്ലൈന്റ്‌സ് അതോറിറ്റി ചെയർപേഴ്സണെന്നും ചെന്നിത്തല ആരോപിച്ചു.