അർധരാത്രി വീട്ടിൽ കയറി 22കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കയ്യിൽ കടിച്ചതോടെ ഇറങ്ങിയോടി, ആളെ തിരിച്ചറിഞ്ഞില്ല
Updated: Sep 17, 2023, 13:24 IST
കോഴിക്കോട് അർധരാത്രി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കുറ്റ്യാടി കക്കട്ടിലാണ് ഇന്നലെ രാത്രി വിവാഹിതയായ 22 വയസ്സുകാരിയെ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ ടെറസിൽ നിന്നുള്ള വാതിൽ രാത്രി അടയ്ക്കാൻ മറന്നിരുന്നു. ഇതുവഴിയാണ് അജ്ഞാതൻ വീടിനുള്ളിലേക്ക് കയറിയത്.
മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന യുവതിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. ഉടനെ യുവതി ഇയാളുടെ കയ്യിൽ കടിച്ചതോടെ ഇറങ്ങിയോടി. മുഖംമൂടി ധരിച്ചതിനാൽ ആളെ തിരിച്ചറിയാനായില്ല. സംഭവത്തിൽ കുറ്റ്യാടി പൊലീസിൽ പരാതി നൽകുമെന്ന് യുവതി അറിയിച്ചു. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. സംഭവം നടക്കുമ്പോൾ കുട്ടിയും ഭർതൃമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്.