ബലാത്സംഗക്കേസിൽ റാപ്പർ വേടന് താൽക്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Aug 19, 2025, 20:09 IST
യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടന് എതിരായ ബലാത്സംഗക്കേസിൽ, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഹർജിയിൽ അന്തിമ തീരുമാനമാകുന്നതുവരെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി നിർദേശം പാലിക്കണം എന്നും കോടതി പറഞ്ഞു .ഹർജി നാളെ പരിഗണിക്കും.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധ എങ്ങനെ ബലാത്സംഗമാകുമെന്ന് കോടതി ചോദിച്ചു. ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാൽസംഗമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിലാണ് വേടന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചത്.ജൂലൈ 31നാണ് യുവഡോക്ടറുടെ പരാതിയിൽ വേടനെതിരെ തൃക്കാക്കര പൊലീസ് ബലാത്സംഗ കേസ് ചുമത്തിയത്. ഇതിൽ മുൻകൂർ ജാമ്യം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.