വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ
Updated: Aug 20, 2026, 13:14 IST
സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മൂന്ന് മാസത്തെ പെൻഷൻ തുകയാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അനുവദിച്ച തുകയിൽനിന്നാണ് വിരമിച്ച ജീവനക്കാരുടെ പെൻഷൻ വിതരണം ചെയ്യുന്നത്. മുൻ സർക്കാർ വരുത്തിയ കുടിശ്ശിക ഉൾപ്പെടെ ഉള്ള തുക വിരമിച്ച ജീവനക്കാരുടെ അക്കൗണ്ടുകളിലൂടെ ഉടൻ ലഭ്യമാകും. ഓണത്തിന് മുൻപ് പെൻഷൻ തുക നൽകുമെന്ന് സംസ്ഥാന വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിരമിച്ച ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. ശേഷിക്കുന്ന പെൻഷൻ തുക ഈ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി