താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കി
Nov 26, 2026, 14:20 IST
കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കുടുങ്ങിയ ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15ഓടെയാണ് ലോറി റോഡിൽ നിന്ന് മാറ്റിയത്. ഇതോടെ ഏറെ നേരമായി പൂർണമായി തടസ്സപ്പെട്ട ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
ലോറി കുടുങ്ങിയതിനെത്തുടർന്ന് ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയും രൂക്ഷമായ ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെട്ടത്. ഗതാഗതക്കുരുക്ക് പൂർണമായി ഒഴിവാക്കുന്നതിനായി വാഹനങ്ങൾ ഓവർടേക്ക് ചെയ്യാതെ ഗതാഗതനിയമങ്ങൾ പാലിച്ച് യാത്ര ചെയ്യണമെന്ന് ഹൈവേ പൊലീസ് അഭ്യർഥിച്ചു.