ആശ്വാസ വാർത്ത; കാട്ടാക്കടയിൽ നിന്ന് കാണാതായ കുടുംബം എറണാകുളത്തുണ്ടെന്ന് വിവരം

 

കാട്ടാക്കടയിൽ നിന്ന് കാണാതായ ദമ്പതികളെയും മകളെയും എറണാകുളത്ത് കണ്ടെത്തി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, മൂന്നു വയസുള്ള മകൾ ധ്വനി എന്നിവരെയാണ് എറണാകുളത്തുള്ളതായി വിവര ലഭിച്ചത്. മാധ്യമങ്ങളിൽ വാർത്ത കണ്ടതിനെ തുടർന്ന് ആതിര വീട്ടിലേക്ക് വിളിച്ചതായി അമ്മ വ്യക്തമാക്കുകയായിരുന്നു. ഈ മാസം മൂന്നാം തീയതി മുതൽ ഇവരെ കാണാനില്ലെന്ന് കാട്ടി ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു.

ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ശങ്കറിനെയും കുടുംബത്തെയും ലഭ്യമായിരുന്നില്ല. തുടർന്ന് ബാങ്ക് അധികൃതർ ശങ്കറിന്റെ മാതാവിനെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തവേയാണ് കുടുംബം സുരക്ഷിതരാണെന്ന വിവരം ലഭിച്ചത്.