അറ്റകുറ്റപ്പണികൾ പൂർത്തിയായി; ചാലക്കുടിപ്പാലം അഞ്ച് ദിവസത്തിനകം പൂർണമായി തുറക്കും
May 31, 2026, 17:58 IST
ചാലക്കുടി ദേശീയപാതയിൽ പുഴയ്ക്ക് കുറുകെയുള്ള തൃശൂർ ഭാഗത്തേക്കുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയായി. എഎക്സ്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കുന്ന പണികൾ കൂടി പൂർത്തിയാക്കിയെങ്കിലും ഇതിനു ശേഷം കോൺക്രീറ്റിങ് ചെയ്ത ഭാഗത്തെ ക്യൂറിങ് കാലാവധി കഴിയുന്നതു വരെ ആ ഭാഗത്തു കൂടി വാഹനങ്ങൾ വിടില്ല.നിലവിൽ പാലത്തിന്റെ ഒരു ഭാഗം മാത്രമാണ് ഗതാഗതത്തിനായി തുറന്നിട്ടുള്ളത്.ക്യൂറിങ് നടപടികൾ പൂർത്തിയായാൽ അഞ്ച് ദിവസത്തിനകം പാലം പൂർണമായും വാഹനഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.അതേസമയം, നാളെ സ്‌കൂളുകൾ തുറക്കുന്നതോടെ മേഖലയിൽ വാഹനത്തിരക്ക് വർധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. പാലത്തിൽ നിലവിലുള്ള ഗതാഗത നിയന്ത്രണം തിരക്കിനും ഗതാഗതക്കുരുക്കിനും കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.