കോഴിക്കോട് സ്വദേശിയിൽ നിന്നും വാട്സാപ്പ് വഴി 92 ലക്ഷം രൂപ തട്ടിയെടുത്തു
May 18, 2026, 16:16 IST
കോഴിക്കോട് മാളിക്കടവ് സ്വദേശിക്ക് വാട്സാപ്പ് വഴി നടന്ന ഓൺലൈൻ തട്ടിപ്പിൽ 92 ലക്ഷത്തിലധികം രൂപ നഷ്ടമായി. ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഉയർന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.61 വയസ്സുകാരനെ മാർച്ച് 10 മുതൽ ഈ മാസം 4 വരെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുകയും, നിക്ഷേപ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ചെയ്തു. തുടർന്ന് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റിപ്പിടിപ്പിച്ചതായാണ് വിവരം.ലാഭവാഗ്ദാനത്തിൽ വിശ്വസിപ്പിച്ചാണ് സംഘം പണം തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാട്സാപ്പ് ഗ്രൂപ്പ് വിവരങ്ങൾ, മൊബൈൽ നമ്പറുകൾ, ഉപയോഗിച്ച ആപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.