എസ്. ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
Aug 3, 2026, 16:53 IST
എസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിൽ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് കോടതി ചോദിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ തിടുക്കത്തിൽ തീരുമാനമെടുത്തതെന്നും കോടതി വിമർശിച്ചു.സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വിമര്‍ശനം ഉയർത്തി. എ ഡി ജി പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയത്. എ ഡി ജി പി സ്ഥാനത്തുള്ള എം ആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്