ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം ;സ്ഥിരീകരിച്ച് വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴി
Jan 28, 2026, 17:31 IST
ശബരിമല കട്ടിളപാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരിച്ചു. ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണ് കവർന്നതെന്ന് ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചു എന്ന് വിഎസ്എസ്സി ശാസ്ത്രജ്ഞർ മൊഴി നൽകി. ഇപ്പോഴുള്ളത് ഒറിജിനൽ ചെമ്പ് പാളികൾ തന്നെയെന്നും മൊഴിയിൽ ഉണ്ട്.
ചില പാളികൾക്കുണ്ടായ മാറ്റത്തിൽ വിഎസ്എസ്സി വിശദീകരണം നൽകി. മെർക്കുറിയും അനുബന്ധ രാസലായനികളും ചേർത്തതിലുള്ള ഘടനവ്യതിയാനമാണ് പാളികൾക്കുണ്ടായ മാറ്റത്തിൽ കാരണം. പാളികൾ മാറ്റി പുതിയവ വെച്ചതെന്ന് സ്ഥിരീകരിക്കാൻ തെളിവില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളിൽ സ്വർണം ഗണ്യമായി കുറഞ്ഞു എന്നും. കട്ടിള പഴയത് തന്നെയാണെന്നും എന്നാൽ സ്വർണം കവർന്നു എന്നുമാണ് മൊഴിയിൽ ഉള്ളത്.