ശബരിമല നെയ്യ് ക്രമക്കേട്; ഉദ്യോഗസ്ഥരുടെ പങ്കിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ്
Aug 7, 2026, 16:46 IST
ശബരിമല സന്നിധാനത്തെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ദേവസ്വം വിജിലൻസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
വിഷയം ദേവസ്വം ബോർഡ് യോഗം വിശദമായി പരിശോധിച്ചതായി അദ്ദേഹം അറിയിച്ചു. പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നും ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളും വിശദമായി പരിശോധിച്ചു. ഇത്തവണ ഇ-ടെൻഡറിനൊപ്പം ഇ-ഓക്ഷനും നടത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കുമായി ബന്ധപ്പെട്ട ചില സൂചനകൾ ദേവസ്വം വിജിലൻസ് റിപ്പോർട്ടിലുണ്ടെന്നും ഇതിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കെ. ജയകുമാർ പറഞ്ഞു.