ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി സമഗ്ര റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു
ശബരിമല സ്വർണക്കൊള്ള കേസിൽ സ്വമേധയാ എടുത്ത അന്വേഷണത്തിൽ എസ്ഐടി സമഗ്ര റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതുവരെയുള്ള അന്വേഷണ പുരോഗതിയാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തിമ റിപ്പോർട്ട് എപ്പോൾ സമർപ്പിക്കുമെന്ന കാര്യവും സമഗ്ര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരൻ നേരിട്ടെത്തിയാണ് കോടതിയിൽ റിപ്പോർട്ട് കൈമാറിയത്. അന്വേഷണത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കോടതി നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടികള്‍. 2019ലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും നടപടിക്രമങ്ങളും എസ്ഐടി ഇതോടെ പൂർത്തിയാക്കുകയാണ്. റിപ്പോർട്ടിൽ 2025ൽ സ്വർണപാളികൾ കൊണ്ടുപോയതിലെ ക്രമക്കേടും വീഴ്ചകളും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. സ്വർണപ്പാളി കൊണ്ടുപോകാനുള്ല അനുമതി നൽകാനുള്ല ഫയൽ 2024ൽ രൂപപ്പെട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു.