ശബരിമല സ്വർണക്കൊള്ള കേസ്: സന്നിധാനത്ത് എസ്‌ഐടി പരിശോധന;പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും
Updated: Jun 14, 2026, 18:04 IST
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സന്നിധാനത്ത് പരിശോധന നടത്തുന്നു. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് നിർണായക പരിശോധനകൾ പുരോഗമിക്കുന്നത്.പ്രഭാമണ്ഡലം ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇളക്കി വിശദമായ പരിശോധന നടുത്തുമെന്ന് അധികൃതർ അറിയിച്ചു. കട്ടളപ്പാളിയുടെ മുകൾഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിൾ ശേഖരിക്കും. കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.മിഥുനമാസ പൂജകൾക്കായി ഇന്ന് ശബരിമല നട തുറന്നിരിക്കുകയാണ്