ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാം; തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി
Nov 26, 2025, 11:50 IST
ശബരിമല സ്വർണ്ണക്കുള്ള കേസിൽ തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി .ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയാണ് എസ്‌ഐടി രേഖപ്പെടുത്തിയത്.തിരുവനന്തപുരം ഇഞ്ചക്കലിലുള്ള എസ്‌ഐടി ഓഫീസിലെത്തിയാണ് ഇരുവരും മൊഴി നൽകിയത്. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്.ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് രണ്ട് പേരും മൊഴി കൊടുത്തു. സ്വർണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞതു പ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴിയിലുള്ളത് .