ശബരിമല സ്വർണക്കൊള്ള : സ്വർണപ്പാളികളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു
Feb 13, 2026, 20:53 IST
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിലെ പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം തൂണുകളിൽ എന്നിവയിലെ സാമ്പിളുകളാണ് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് എത്തി ശേഖരിച്ചത്. രണ്ട് ദിവസം നീണ്ട പരിശോധനകൾക്കൊടുവിലാണ് സാംപിളുകൾ ശേഖരിക്കുന്നത് പൂർത്തിയായത്
ലീഗൽ മെട്രൊളജി വകുപ്പിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് വേണ്ടിയാണ് സാംപിളുകൾ ശേഖരിക്കുന്നത്. നേരത്തെയും സാംപിൾ ശേഖരിച്ച് പരിശോധിച്ചിരുന്നുവെങ്കിലും വിഎസ്എസ്സി റിപ്പോർട്ടിൽ വ്യക്തതയില്ലാത്തത് മൂലമാണ് ഹൈക്കോടതിയുടെ അനുമതിയോടെ വീണ്ടും പരിശോധന നടത്തുന്നത്