ശബരിമല സ്വർണക്കവർച്ച: അന്തിമ കുറ്റപത്രം ഉടൻ
Oct 7, 2026, 19:24 IST
ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും അന്തിമ കുറ്റപത്രം ഉടൻ സമർപ്പിക്കും. വാതിൽപ്പാളികളിൽ നിന്ന് സ്വർണം കവർന്ന കേസിൽ ഈ മാസം 25നകം കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദ്വാരപാലക പാളി കേസിൽ നവംബർ 25നകം കുറ്റപത്രം സമർപ്പിക്കും.
പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാരിന്റെ അനുമതി തേടാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. ദേശീയ മെറ്റലർജിക്കൽ ലാബിൽ നിന്നുള്ള പരിശോധനാഫലം ഈ മാസം 12ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അന്വേഷണം കൂടുതൽ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ എസ്‌ഐടി വേഗത്തിലാക്കുന്നത്.