ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവറുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി
Jun 9, 2026, 16:29 IST
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ഹർജി ഹൈക്കോടതി തള്ളി. തന്ത്രിക്ക് കൊല്ലം വിജിലൻസ് കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്താണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യം റദ്ദാക്കാൻ മതിയായ സാഹചര്യമില്ലെന്ന് കണ്ടെത്തിയ കോടതി ഹർജി തള്ളുകയായിരുന്നു.41 ദിവസത്തെ ജയിൽ വാസത്തിന് ശേഷമായിരുന്നു തന്ത്രിയ്ക്ക് ജാമ്യം ലഭിച്ചിരുന്നത്.അതേസമയം തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതി പരാമർശവും ഹൈക്കോടതി നീക്കി.പരാമർശങ്ങൾ കേസിന്റെ മുന്നോട്ട് പോക്കിന് തിരിച്ചടിയാകുമെന്നും ഹർജിയിൽ എസ്ഐടി പറഞ്ഞിരുന്നു