ശബരിമല തന്ത്രി സ്ഥാനം: ബ്രഹ്‌മദത്തൻ യോഗ്യനെന്ന് വിദഗ്ധ സമിത

 

ശബരിമലയിൽ പുതിയ തന്ത്രിയായി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധ സമിതി വിലയിരുത്തി.

അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനായ സമിതിയാണ് ബ്രഹ്‌മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗൽഭ്യമുണ്ടെന്ന് കണ്ടെത്തിയത്. തന്ത്ര വിദ്യാപീഠത്തിലടക്കം പഠനം നടത്തിയിട്ടുണ്ടെന്നും, പിതാവിനൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ച പരിചയമുണ്ടെന്നും സമിതി അറിയിച്ചു.

ബ്രഹ്‌മദത്തനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും സമിതി അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഇന്ന് തന്നെ ദേവസ്വം ബോർഡിന് കൈമാറാനാണ് നീക്കം.

നാളെ ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലായിരിക്കും പുതിയ തന്ത്രി നിയമനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുക.