അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം ആയിരം രൂപ വരെ വര്‍ധിപ്പിച്ചതായി ധനകാര്യ മന്ത്രി
Jan 28, 2024, 16:47 IST
അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തിയതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. പത്ത് വര്‍ഷത്തിലധികം സേവന കാലാവധിയുള്ള അംഗന്‍വാടി വര്‍ക്കറുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം 1000 രൂപയും മറ്റുള്ളവരുടെയും വേതനം 500 രൂപയും കൂടും.ഇതിന്റെ ആനുകൂല്യം 60,232 പേര്‍ക്കാണ് ലഭിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി.ഇപ്പോള്‍ വര്‍ക്കര്‍മാര്‍ക്ക് 12,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയുമാണ് ലഭിച്ചിരിക്കുന്നത്.പുതുക്കിയ വേതനത്തിന്റെ അര്‍ഹത കഴിഞ്ഞ ഡിസംബര്‍ മുതലുണ്ടാകും.രണ്ടു വിഭാഗങ്ങളിലുമായി 44,737 പേര്‍ക്ക് 1000 രൂപയും 15,495 പേര്‍ക്ക് 500 രൂപയും വേതന വര്‍ധനവുണ്ടാകും.