ശമ്പള വർധന; തൃശൂരിൽ നഴ്സുമാർ സമ്പൂർണ പണിമുടക്കിലേക്ക്
Updated: Jul 6, 2026, 17:47 IST
നഴ്സസ് ശമ്പള വർധനയിൽ അമല, ജൂബിലി ആശുപത്രികൾ വാഗ്ദാനം നടപ്പാക്കാത്തതോടെ തൃശ്ശൂർ ജില്ലയിലെ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക് .48 മണിക്കൂറിനകം ജില്ലാതലത്തിൽ ശക്തമായ സമരം നടത്തും. സമരത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആശുപത്രിയിൽ രോഗികളെ മാറ്റാൻ 48 മണിക്കൂർ സമയം നൽകുമെന്ന് യുഎൻഎ വ്യക്തമാക്കി.
അതേസമയം, സമരത്തിൽ പങ്കെടുക്കുന്ന നഴ്സുമാർക്കെതിരെ പിരിച്ചുവിടൽ നടപടികൾ സ്വീകരിക്കുമെന്ന് അമല, ജൂബിലി ആശുപത്രി മാനേജ്മെന്റുകൾ മുന്നറിയിപ്പ് നൽകി. ഒഴിവുകൾ ഭൂരിഭാഗവും നികത്തിയെന്നും, സമരക്കാർ തിരിച്ചെത്തിയാലും തുടർനടപടികൾ ആലോചിക്കേണ്ടിവരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഏപ്രിൽ ഒന്നുമുതൽ ശമ്പളവർധന നടപ്പാക്കിയിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും മാനേജ്മെന്റ് ആരോപിച്ചു.