സലിംകുമാറിന് നാട് വിട നൽകി; ലാഫിങ് വില്ലയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
Updated: Jun 7, 2026, 16:08 IST
മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാറിന് നാട് വിട നൽകി. പറവൂർ ചിറ്റേത്തുകരയിലെ അദ്ദേഹത്തിന്റെ വസതിയായ 'ലാഫിങ് വില്ലയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായത്. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിച്ചപ്പോൾ പ്രിയ നടനെ അവസാനമായി കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്‌കാര ചടങ്ങുകൾക്കിടയിൽ കുടുംബാംഗങ്ങളും ആരാധകരും വികാരഭരിതരായി.ചിതയ്ക്ക് തീക്കൊളുത്തുന്നതിന് മുമ്പ് മക്കളായ ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നൽകി. ഇരുവരും ചേർന്നാണ് ചിതയ്ക്ക് തീക്കൊളുത്തിയത്.സംസ്‌കാരച്ചടങ്ങുകളിൽ മുഖ്യമന്ത്രി വി ഡി സതീശൻ
ഡെപ്യൂട്ടി സ്പീക്കർ ഷാനുമോൾ ഉസ്മാൻ, മന്ത്രി പിസി വിഷ്ണുനാഥ് എംഎൽഎമാർ, സിനിമാ മേഖലയിലെ പ്രമുഖർ, താരസംഘടന 'അമ്മ'യുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.സലിംകുമാറിന്റെ ആഗ്രഹപ്രകാരം അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ഉള്ള മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക.