ടി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് കേരളാ നിയമസഭ, സഞ്ജു സാംസണിന്റെ സാന്നിധ്യം കേരളത്തിന് അഭിമാനം 

 

ടി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദനം അറിയിച്ച് കേരള നിയമസഭ. നിയമസഭാ സമ്മേനത്തിനിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രോഹിതിനെയും സംഘത്തെയും അഭിനന്ദിച്ചത്.

താരങ്ങൾ രാജ്യത്തിന് അഭിമാനം പകർന്നുവെന്നും ടീമിലുള്ള ഓരോ താരങ്ങളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും പിണറായി വിജയൻ പറഞ്ഞു. ടീമിൽ സഞ്ജു സാംസണിന്റെ സാന്നിധ്യം കേരളത്തിന് അഭിമാനം നൽകുന്നുവെന്നും ലോകകപ്പ് നേടി തിരിച്ച് വരുന്ന മലയാളി താരത്തിന് കേരള സർക്കാരിന്റെ നേതൃത്വത്തിൽ ഉജ്വല വരവേൽപ്പ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.