ശക്തമായ മഴയിൽ പെരുമ്പാവൂരിൽ സ്കൂൾ ഓഡിറ്റോറിയം തകർന്നുവീണു
Oct 6, 2026, 18:26 IST
അതിശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂരിൽ സ്കൂൾ ഓഡിറ്റോറിയം തകർന്നുവീണു. ഓടക്കാലി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വൈകിട്ട് നാലരയോടെ സംഭവം.സ്‌കൂൾ വിട്ട് കുട്ടികൾ പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സ്‌കൂളിനോട് ചേർന്ന് ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് നിർമിച്ച ഓഡിറ്റോറിയത്തിന്റെ തൂണുകളും മേൽക്കൂരയും ഉൾപ്പെടെയാണ് തകർന്നുവീണത്.