പെരിയമ്പലം ബീച്ചിലെ കടൽഭിത്തി കടലാക്രമണത്തിൽ തകർന്നു
May 27, 2025, 15:22 IST
രണ്ട് ആഴ്ച മുമ്പ് മാത്രം നിർമ്മാണം പൂർത്തിയായ പെരിയമ്പലം ബീച്ചിലെ കടൽഭിത്തി കടലാക്രമണത്തിൽ തകർന്നു.അശാസ്ത്രീയമായാണ് നിർമ്മാണം നടക്കുന്നതെന്ന് ആരോപിച്ച് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ച അണ്ടത്തോട്, പെരിയമ്പലം ബീച്ചുകളിലെ കടൽ ഭിത്തിയാണ് തകർന്നത്. രണ്ട് ദിവസങ്ങളിലായി ഉണ്ടായ ശക്തമായ കടലാക്രമണമാണ് ഭിത്തി തകർക്കാൻ കാരണമായത്.
കടൽ ഭിത്തി നിർമ്മാണം പഠനം നടത്താതെയാമെന്നും, തീരദേശവാസികൾക്ക് അശാസ്ത്രീയമായി നിർമ്മിച്ച കടൽഭിത്തികൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ലെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ രേഖാമൂലം അധികൃതരെയും, സ്ഥലം എംഎൽഎയും ബോധ്യപ്പെടുത്തിയിട്ടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി നിർമ്മിച്ച ഭിത്തിയാണ് ഇതെന്ന് നാട്ടുകാർ ആരോപിച്ചു .