മട്ടന്നൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവം; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
Jul 2, 2026, 14:18 IST
കണ്ണൂർ മട്ടന്നൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. പട്ടാന്നൂർ യു.പി. സ്‌കൂളിലെ അധ്യാപകനായ വിപിനെയാണ് സസ്‌പെൻഡ് ചെയ്തത്.സെൻസസ് ചുമതലകളിൽ നിന്നും അധ്യാപകനെ ഒഴിവാക്കി. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്തു
ഈ മാസം 16നാണ് സംഭവം . ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിനാണ് അധ്യാപകൻ കുട്ടിയെ കൈകൊണ്ട് മുതുകത്ത് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടിക്ക് പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ സംഘം വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.