മുതിർന്ന മാധ്യമ മാധ്യമപ്രവർത്തകൻ എൻ.ആർ.എസ്. ബാബു അന്തരിച്ചു
Jun 19, 2026, 14:37 IST
മുതിർന്ന മാധ്യമ മാധ്യമപ്രവർത്തകൻ എൻ ആർ എസ് ബാബു അന്തരിച്ചു. 83 വയസായിരുന്നു. കേരള കൗമുദി, കലാകൗമുദി തുടങ്ങിയ മാധ്യമങ്ങളിൽ മുൻനിര പത്രപ്രവർത്തകനായിരുന്നു. എഴുത്തുകാരൻ, പ്രസാധകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കി. കേരള കൗമുദിയിൽ ബ്യൂറോ ചീഫ്, ഡെപ്യൂട്ടി എഡിറ്റർ, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിന്റെ ടൂറിസം, കല, സാംസ്‌കാരിക പൈതൃകം എന്നിവ ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ലോകത്തിന് മുന്നിലെത്തിക്കുന്ന ഇൻവിസ് ഗ്രൂപ്പിന്റെ ചെയർമാനും സ്ഥാപകനുമായിരുന്നു.മാധ്യമ, സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനകളെ മാനിച്ച് സമകാലിക മലയാളം പ്രസിദ്ധീകരിച്ച 'എസ്. ജയചന്ദ്രൻ നായർ പ്രഥമ പുരസ്‌കാരം' അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.