ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; വയോധികന് 5 വർഷം കഠിന തടവ്

 
കോഴിക്കോട് ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികനെ ശിക്ഷിച്ച് കോടതി.. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി എടവലത്ത് വിശ്വനാഥനെയാണ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്.കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം അധിക തടവും അനുഭവിക്കണമെന്ന് കോടതി നിർദേശിച്ചു.വീട്ടിൽ വൈദ്യുതി പോയ സമയത്ത് ഇയാൾ അവിടെയുണ്ടായിരുന്ന പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് എസ്‌പെഐ റസൽ രാജ് രജിസ്റ്റർ ചെയ്ത കേസ് എസ്‌ഐ രതീഷ് ഗോപാലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത്. കോഴിക്കോട് പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആർ.എൻ രഞ്ജിത്ത് ഹാജരായി.