സി.കൃഷ്ണകുമാറിനെതിരായ പീഡനാരോപണം: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്; സംഘർഷം

 
ബിജെപി വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരായ പീഡന ആരോപണത്തിൽ കോൺഗ്രസ് നടത്തിയ ബിജെപി ഓഫീസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പൊലീസ് മർദനത്തിൽ കോൺഗ്രസ് കൌൺസിലറുടെ തലപൊട്ടി. കനത്ത പൊലീസ് സന്നാഹമാണ് ബിജെപി ഓഫീസ് പരിസരത്ത് ഏർപ്പെടുത്തിയത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പ്രതിഷേധത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റു. സംഘർഷത്തിൽ കോൺഗ്രസ് കൗൺസിലറുടെ തലക്ക് അടിയേറ്റു. പൊലീസ് ജലപീരങ്കി പ്രയോഗിച്ച ശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി