കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്‌ഐ സംഘർഷം; ഒൻപത് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു
Jul 11, 2025, 22:13 IST
സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവർണർ കാവിവത്ക്കരിക്കുന്നു എന്ന് ആരോപിച്ച് കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്‌ഐ സമരത്തിൽ ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. വിസിയുടെ ഓഫീസിൽ അതിക്രമമിച്ച് കടന്നതിനാണ് നടപടി
ഈ മാസം എട്ടിനാണ് എസ്എഫ്‌ഐ മാർച്ച് നടത്തിയത്. എസ്എഫ്‌ഐ സമരം തുടരുമെന്നും വിസിയുടെ നയങ്ങൾ നടപ്പാക്കുന്നതിനു വേണ്ടിയാണ് സസ്‌പെൻഡ് ചെയ്തതെന്ന് എസ്എഫ്‌ഐ സംസ്ഥാന ജോയിൻ സെക്രട്ടറി മുഹമ്മദ് സാദിഖ് പറഞ്ഞു