കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി എസ്എഫ്‌ഐ
Aug 6, 2025, 18:15 IST
കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി എസ്എഫ്‌ഐ. അഞ്ച് ജനറൽ സീറ്റിലും എസ്എഫ്‌ഐക്ക് വിജയിച്ചു .ഏറെ വൈകിയാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്‌ഐ യൂണിയൻ നിലനിർത്തുന്നത്. നന്ദജ് ബാബു എന്ന വിദ്യാർത്ഥിയാണ് യൂണിയൻ ചെയർപേഴ്‌സൺ ആയി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് സീറ്റും എസ്എഫ്‌ഐക്ക് തന്നെയാണ് ലഭിച്ചത്.