അടൂരിലെ ഷഹാനയുടെ ആത്മഹത്യാ; ആൺ സുഹൃത്ത് പ്രേരണാക്കുറ്റത്തിൽ അറസ്റ്റിൽ
Jul 15, 2026, 14:40 IST
അടൂരിലെ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്ത് അറസ്റ്റിൽ. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മരണത്തിന് മുമ്പ് ഷഹാനയെ മർദിച്ചിരുന്നതായി അരുൺ പോലീസിനോട് സമ്മതിച്ചിരുന്നു, ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രിയിലാണ് ഷഹാനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനുള്ളിൽ ഷഹാനയും അരുണും തമ്മിൽ കയ്യാങ്കളി നടന്നതിന്റെ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷഹാന ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലായിരുന്നു.