വയനാട്ടിൽ വീണ്ടും ഷിഗെല്ല; എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

 

വയനാട്ടിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വയനാട് ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമെ നാല് വിദ്യാർത്ഥികൾ കൂടി രോഗലക്ഷണങ്ങളോടെ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. രോഗബാധിതരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെ റിപ്പോർട്ട് ചെയ്ത ഷിഗെല്ല ബാധയെ തുടർന്ന് ആരോഗ്യവകുപ്പിന്റെ സമയബന്ധിതമായ ഇടപെടലുകളിലൂടെ ജില്ലയിൽ രോഗം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പുതിയ രോഗബാധയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനുമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ (DMO) നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേരും.