തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
Jun 13, 2026, 16:45 IST
തൃശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്ക് ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചു. നാല് വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗം കണ്ടെത്തിയത്. ഇരുവരും നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടിൽ യാത്ര പോയി മടങ്ങിയെത്തിയതിന് ശേഷമാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. നിലവിൽ കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി കുട്ടികളുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പ് ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്.