കൊല്ലം തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി; എൻജിനീയർക്ക് ഗുരുതര പരിക്ക്
Aug 12, 2026, 18:37 IST
കൊല്ലം തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിൽ പൊട്ടിത്തെറി.എൻജിനീയർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിനാണ് ഗുരുതരമായി പരിക്കേറ്റത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ സത്യപ്രകാശിനെ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റി.ആന്ധ്രയിൽനിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോകുകയായിരുന്നു ഐഒഎൽ സഫയർ എന്ന കപ്പൽ. ജനറേറ്റർ തകരാറിലായതിനെ തുടർന്നാണ് 23ന് കപ്പൽ കൊല്ലം തുറമുഖത്തെത്തിയത്. വെൽഡിങ് ജോലി നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.